Posted On
date_range Updated On
date_range റഫാലിൽ എഫ്.െഎ.ആർ ആവശ്യപ്പെട്ട് സിൻഹ, ഷൂരി, ഭൂഷൺ എന്നിവർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ പോർവിമാന ഇടപാടിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചു.
പരാതിയിൽ പറയുന്ന കാര്യങ്ങൾ സി.ബി.െഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സമയബന്ധിതമായി ഇതിെൻറ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ നിർദേശം നൽകണമെന്നുമാണ് മൂവരുടെയും ആവശ്യം.
സി.ബി.െഎ ഡയറക്ടർ അലോക് വർമക്ക് ഇൗ മാസം നാലിന് ഇതു സംബന്ധിച്ച് നേരിട്ട് പരാതി നൽകിയിരുന്നുവെന്നും അവർ ഹരജിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.