റഫാൽ: കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; എ.ജിയെയും സി.എ.ജിയെയും വിളിച്ചു വരുത്തും -ഖാർഗെ

ന്യൂഡൽഹി: റഫാൽ ഇടപാട് കേസിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവും പാർലമെ ന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ. റഫാൽ കേസിൽ കേന്ദ്രം സുപ്രീംകോടതി യെ തെറ്റിദ്ധരിപ്പിച്ചെന്ന് ഖാർഗെ പറഞ്ഞു.

സി.എ.ജി റിപ്പോർട്ടിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ നടപടിക്രമങ്ങൾ പാലിച്ചില്ല. അറ്റോർണി ജനറലിനെയും സി.എ.ജിയെയും പി.എ.സിക്ക് മുമ്പാകെ വിളിച്ചു വരുത്തും. വിമാന ഇടപാടിൽ ജെ.പി.സി അന്വേഷണം വേണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

സു​പ്രീം​കോ​ട​തി​യ​ല്ല വിമാന ​ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്​ പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും പാ​ർ​ല​മെന്‍റിന്‍റെ സം​യു​ക്ത സ​മി​തി (ജെ.​പി.​സി) അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും ആണ് റഫാൽ വിവാദം പുറത്തു വന്നത് മുതൽ കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ടുന്നത്. ഇൗ ​നി​ല​പാ​ടു​ള്ള​തു കൊ​ണ്ടാ​ണ്​ കോ​ൺ​ഗ്ര​സ്​ കോ​ട​തി​യെ സമീപിക്കാതി​രു​ന്ന​ത്.

റ​ഫാ​ലി​ൽ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന​ത്​ പ​ക​ൽ​ പോ​ലെ വ്യ​ക്ത​മാ​ണെ​ന്നും മോ​ദി​യും റി​ല​യ​ൻ​സി​​ന്‍റെ അ​നി​ൽ അം​ബാ​നി​യും ഒ​ത്തു​ക​ളി​ച്ച്​ ഖ​ജ​നാ​വ്​ ചോ​ർ​ത്തി​യെ​ന്നും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​വ​ർ​ത്തി​ച്ച് ആരോപിക്കുന്നത്.

Tags:    
News Summary - rafael deal Mallikarjun Kharge -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.