പാർട്ടി എം.എൽ.എയെ കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്ത് ആപ് സർക്കാർ

ചണ്ഡിഗഢ്: പഞ്ചാബിൽ കൈക്കൂലിക്കേസിൽ പാർട്ടി എം.എൽ.എയെ അറസ്റ്റ് ചെയ്ത് ആം ആദ്മി പാർട്ടി സർക്കാർ. ബഠിൻഡ റൂറലിൽ എം.എൽ.എ അമിത് രത്തൻ കോട്ഫട്ടയാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോയുടെ പിടിയിലായത്. ‘അഴിമതി വെച്ചുപൊറുപ്പിക്കില്ല.

പഞ്ചാബിലെ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും സ്നേഹവും എന്റെ മനോവീര്യം ഉയർത്തും’ -മുഖ്യമന്ത്രി ഭഗവന്ത് മാൻ ട്വിറ്ററിൽ കുറിച്ചു. നാലു ലക്ഷം രൂപയുമായി എം.എൽ.എയുടെ അടുത്ത അനുയായി റഷിം ഗാർഗ് കഴിഞ്ഞ ആഴ്ച അറസ്റ്റിലായിരുന്നു.

ഇതിനു പിന്നാലെയാണ് കോട്ഫട്ടയും വലയിലാകുന്നത്. കാൽകോടിയുടെ സർക്കാർ ഗ്രാന്റ് പാസാക്കാൻ ഗാർഗ് അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാണിച്ച് ഗ്രാമമുഖ്യയുടെ ഭർത്താവ് വിജിലൻസിൽ നൽകിയ പരാതിയിലാണ് നടപടി.

Tags:    
News Summary - Punjab vigilance arrests AAP MLA Amit Rattan in bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.