Posted On
date_range Updated On
date_range സുഖ്ബിർ സിങ് ബാദലിെൻറ കാർ ആക്രമിക്കപ്പെട്ടു; പ്രവർത്തകർക്ക് വെടിയേറ്റെന്ന് ശിരോമണി അകാലി ദൾ
ചണ്ഡീഗഢ്: ശിരോമണി അകാലിദൾ (എസ്.എ.ഡി) പ്രസിഡൻറ് സുഖ്ബീർ സിങ് ബാദലിെൻറ വാഹനത്തിന് നേരെ ആക്രമണം. പഞ്ചാബിലെ ജലാലാബാദിൽ വെച്ചാണ് ഇദ്ദേഹത്തിെൻറ കാർ ആക്രമിക്കപ്പെട്ടത്.
കാറിനു നേരെ കല്ലേറ് നടക്കുന്നതിെൻറ വിഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടു. വെടിയൊച്ചയും ആക്രോശവും വിഡിയോയിൽ കേൾക്കുന്നുണ്ട്.
വരാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലേക്ക് നോമിനേഷൻ നൽകുന്ന പാർട്ടി സ്ഥാനാർഥിക്കൊപ്പം എത്തിയതായിരുന്നു ബാദൽ.
ആക്രമണത്തെ അപലപിച്ച ശിരോണി അകാലി ദൾ തങ്ങളുടെ ചില പാർട്ടി പ്രവർത്തകർക്ക് വെടിയേറ്റതായി ആരോപിച്ചു.
പൊലീസ് പിന്തുണയോടെ കോൺഗ്രസുകാർ സുഖ്ബിർ സിങ് ബാദലിനെ വധിക്കാൻ ശ്രമിക്കുകയായിരുന്നെന്നും ഇതിനിടെ അദ്ദേഹത്തെ രക്ഷിക്കാനായി ചാടിയിറങ്ങിയ മൂന്ന് പാർട്ടി പ്രവർത്തകർക്ക് വെടിയേറ്റതായുമാണ് പാർട്ടി ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.