???????? ???????????? ???????? ?????

മറ്റ് സംസ്ഥാനങ്ങളിലേക്ക് 20 ട്രെയിനുകളിൽ ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയയച്ച് പഞ്ചാബ്

അമൃതസർ: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ക്ഷാമമുണ്ടാകാതിരിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് 20 പ്രത് യേക ട്രെയിനുകളില്‍ ധാന്യങ്ങള്‍ കയറ്റി അയച്ച് പഞ്ചാബ്. 20 സ്പെഷ്യല്‍ ട്രെയിനുകളിലായി 50,000 മെട്രിക് ടണ്‍ അരിയും ഗോതമ്പും മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചതായി ഭക്ഷ്യധാന്യ വിഭവ വകുപ്പ് മന്ത്രി ഭാരത് ഭൂഷന്‍ അഷു അറിയിച്ചു.

വിഭവങ്ങള്‍ കയറ്റിയയക്കുന്ന സമയത്ത് തൊഴിലാളികളെല്ലാം മാസ്ക് ധരിക്കുകയും കൈകള്‍ അണുവിമുക്​തമാക്കുകയും ചെയ്തിരുന്നതായി മന്ത്രി പറഞ്ഞു. വളരെ കുറച്ച് തൊഴിലാളികളെ മാത്രമേ ഇതിനായി നിയോഗിച്ചിരുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - punjab send grains to other states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.