സിഖ് മതഗ്രന്ഥത്തെ അപമാനിച്ചയാൾ ജയിലിൽ കൊല്ലപ്പെട്ടു; പഞ്ചാബിൽ സംഘർഷാവസ്ഥ

ചണ്ഡീഗഡ്: സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്നയാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് പഞ്ചാബിൽ സംഘർ ഷാവസ്ഥ. 2015ൽ മതഗ്രന്ഥത്തെ അപമാനിച്ചതിന് ജയിലിലായ മൊഹീന്ദർ പാൽ ബിട്ടു (49) ആണ് ശനിയാഴ്ച പട്യാലയിലെ ന്യൂ നാഭാ ജയിലിൽ കൊല്ലപ്പെട്ടത്. സഹതടവുകാരായ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയതായാണ് റിപോർട്ട്.

ഗുർസേവക് സിങ്, മനീന്ദർ സിങ് എന്നീ തടവുകാരാണ് ബിട്ടുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ജയിൽ സൂപ്രണ്ടിനെയും മറ്റൊരു ചുമതലയുള്ള ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ ഒഴിവാക്കാൻ എല്ലാ ജനങ്ങളും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷാവസ്ഥ ഒഴിവാക്കാൻ ബി.എസ്.എഫിനെയും ദ്രുതകർമസേനയെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട മൊഹീന്ദർ പാൽ ബിട്ടു ദേരാ സച്ചാ സൗദാ അനുകൂലിയാണ്. 2015ൽ ഫരീദ്കോട്ടിൽവെച്ച് സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Punjab Sacrilege Accused Killed In Jail -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.