Posted On
date_range Updated On
date_range പഞ്ചാബിൽ നിന്ന് ഒമ്പത് കോടി രൂപയുടെ കുഴൽപണം പിടിച്ചെടുത്തു
ഖന്ന സിറ്റി: പഞ്ചാബിലെ ഖന്ന സിറ്റിയിൽ നിന്ന് 9.66 കോടി രൂപയുടെ കുഴൽപണം പിടിച്ചെടുത്തു. മൂന്ന് വാഹനങ്ങങ്ങളിൽ നിന്നായാണ് പൊലീസ് പണം പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ കുഴൽ പണവേട്ടയാണിത്. വാഹനത്തിലുള്ളവർ പണത്തിെൻറ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും ഇവരെ അധികൃതർക്ക് മുമ്പിൽ ഹാജരാക്കിയെന്നും സീനിയർ പൊലീസ് സുപ്രണ്ട് ധ്രുവ് ഡാഹിയ പറഞ്ഞു. കേസ് ആദായ നികുതി വിഭാഗത്തിെൻറ അന്വേഷണ വിഭാഗത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.