അമൃത്‌സറിൽ വൻ സംഘർഷം: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന്റെ അനുയായികൾ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി

ഛണ്ഡിഗഢ്: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായി ലവ്പ്രീത് തൂഫാനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പഞ്ചാബിൽ സംഘർഷം. അമൃത്‌സറിലാണ് സംഘർഷമുണ്ടായത്. പൊലീസ് ബാരിക്കേഡുകൾ തകർത്ത് ലവ്പ്രീതിന്റെ അനുയായികൾ അജ്നാല പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി.

Full View

സംഘർഷത്തെ തുടർന്ന് ആറ് പൊലീസുകാർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ വൻ പൊലീസ് സംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ലവ്പ്രീത് തൂഫാൻ നിരപരാധിയാണെന്നതിന്റെ തെളിവ് പ്രതിഷേധക്കാർ സമർപ്പിച്ചുവെന്ന് അമൃത്‌സർ ​പൊലീസ് കമീഷണർ ജാസ്കരൻ സിങ് പറഞ്ഞു. ഇത് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അമൃത്പാൽ സിങ്ങിന്റെ നേതൃത്വത്തിൽ നൂറുക്കണക്കിനാളുകളാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയത്. തോക്കുകളും വാളുകളുമായിട്ടാണ് അവർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തൂഫാനെ 24 മണിക്കൂറിനകം വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Tags:    
News Summary - Punjab Radical Leader's Aide To Be Freed After Supporters Clash With Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.