ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്​ (കെ‌.എൽ.‌എഫ്) ബന്ധം ആരോപിച്ച്​ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്​റ്റ്​ ചെയ്​തവർ

മൂന്ന്​ ഖലിസ്​താൻ തീവ്രവാദികൾ അറസ്​റ്റിൽ; ഭീകരാക്രമണ ശ്രമം തകർത്തെന്ന്​ പൊലീസ്​

ചാണ്ഡിഗഡ്​: മത -സാമൂഹിക നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താനുള്ള ശ്രമം തകർത്തതായി പഞ്ചാബ്​ പൊലീസ്​. സംഭവത്തിൽ മൂന്ന്​ ഖലിസ്​താൻ തീവ്രവാദികളെ അറസ്​റ്റ്​ ചെയ്​തതായും പൊലീസ്​ അറിയിച്ചു.

ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിലെ (കെ‌.എൽ.‌എഫ്) അംഗങ്ങളായ പട്യാലയിലെ സുഖ്‌ചെയിൻ സിങ്​, മൻസയിലെ അമൃത്പാൽ സിങ്​, മജിതയിലെ ജസ്പ്രീത് സിങ്​ എന്നിവരാണ്​ 28ന്​ അറസ്​റ്റിലായത്​. ഇവരിൽനിന്ന്​ ഒരു 0.32 പിസ്റ്റൾ, 7 വെടിയുണ്ട എന്നിവ കണ്ടെടുത്തതായും പഞ്ചാബ്​ ഡി.ജി.പി ദിൻകർ ഗുപ്ത പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്​റ്റ്​ ചെയ്​ത മൂന്നംഗ സംഘത്തിലെ ലവ്‌പ്രീത് സിങ്ങിന്​ ഇവരുമായി ബന്ധമുണ്ടെന്നും ഡി​.ജി.പി പറഞ്ഞു.

രാജ്യത്തെ സാമുദായിക ഐക്യം തകർക്കാൻ പാകിസ്​താൻ, സൗദി, യു.കെ എന്നീ രാജ്യങ്ങളിലുള്ള ഖലിസ്ഥാൻ അനുകൂലികളുടെ പിന്തുണയോടെയാണ്​ ആക്രമണം ആസൂത്രണം ചെയ്​തതെന്ന്​ പൊലീസ്​ ആ​േരാപിച്ചു. സോഷ്യൽ മീഡിയയിലൂടെ മൂന്നുപേരും പരസ്പരം ബന്ധപ്പെട്ടിരുന്നു. പാക്കിസ്​താൻ ആസ്ഥാനമായ സംഘവുമായും ബന്ധം പുലർത്തി. സുഖ്‌ചെയിനെയും ലവ്‌പ്രീത് സിങ്ങിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായാണ്​ അമൃത്പാൽ സിങ്​ പ്രവൃത്തിച്ചതെന്നും ഡി.ജി.പി പറഞ്ഞു.

പ്രതികൾക്കെതിരെ ​യു.എ.പി.എ 13, 16, 18, 20 വകുപ്പുകൾ പ്രകാരവും ആയുധ ചട്ടത്തിലെ 25, 54, 59 വകുപ്പുകൾ പ്രകാരവും പട്യാല ജില്ലയിലെ സമനയിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.