ആശാ വർക്കർമാരുടെ ഗർഭകാല ആനുകൂല്യങ്ങൾ വർധിപ്പിച്ച് പഞ്ചാബ്; അവധി സമയത്തും എല്ലാ മാസവും ഓണറേറിയം നൽകും

ഛണ്ഡീഗഡ്: ആശാ വർക്കർമാരുടെ ഗർഭകാല ആനുകൂല്യങ്ങൾ വർധിപ്പിച്ച് പഞ്ചാബ് സർക്കാർ. 1961ലെ മറ്റേണിറ്റി ബെനഫിക്ട് ആക്ട് പ്രകാരമാണ് നടപടി. ഇതുപ്രകാരം ഇനി മുതൽ ഗർഭാവധി സമയത്ത് എല്ലാ മാസവും ഓണറേറിയം ലഭിക്കും.

ആശ വർക്കർമാരെയും ഫെസിലിറ്റേറ്റർമാരെയും അഭിനന്ദിച്ച പഞ്ചാബ് ധനകാര്യ മന്ത്രി കേന്ദ്രത്തിന്‍റെ നിർദേശം നടപ്പിലാക്കണമെന്ന് വകുപ്പുകൾക്ക് നിർദേശം നൽകി. ആശാവർക്കർമാർക്കു പുറമെ മറ്റ് യൂനികളെയും സന്ദർശിച്ച മന്ത്രി അവരുടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നടപടി എടുക്കുമെന്ന് ഉറപ്പ് നൽകി. വിധവകൾക്കും നിരാലംബരായ സ്ത്രീകൾക്കും ഈ സാമ്പത്തിക വർഷം 1,170 കോടി രൂപ അനുവദിക്കുമെന്ന് സാമൂഹ്യ സുരക്ഷാ മന്ത്രി ബാൽജിത് കൗർ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Punjab increases maternity benefits for ASHA workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.