???????? ???????????? ???????? ?????

പത്ത്​ ലക്ഷം റേഷൻ പാക്കറ്റുകൾ വാതിൽ പടിയിലെത്തിക്കുമെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി

ചണ്ഡിഗഡ്​: ദിവസക്കൂലിക്കാർക്കും അസംഘടിത തൊഴിലാളികൾക്കുമായി പത്ത്​ ലക്ഷം റേഷൻ പാക്കറ്റുകൾ അവരുടെ വാതിൽപടിയിലെത്തിക്കുമെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. ചേരികളടക്കമുള്ള മേഖലകളിൽ ഇൗ റേഷൻ പാക്കറ്റുകൾ വിതരണം ചെയ്യും.

വിതരണ ശൃംഖലയിൽ ഉൾപ്പെടാതെ പോകുന്നവർക്ക്​ ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകിയിട്ടുണ്ട്​. അവർക്കായി ഡെപ്യൂട്ടി കമ്മീഷണർ ഒാഫീസുകളിൽ റേഷൻ പാക്കറ്റുകൾ സൂക്ഷിക്കും. പത്ത്​ കിലോ ആട്ട, രണ്ട്​ കിലോ പരിപ്പ്​, രണ്ട്​ കിലോ പഞ്ചസാര എന്നിവയാണ്​ റേഷൻ പാക്കറ്റിലുള്ളത്​.

കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ദിവസക്കൂലികാരോ അംസഘടിത തൊഴിലാളികളോ ഉൾപ്പെടാതെ പോയത്​ ദൗർഭാഗ്യകരമാണെന്നും അവരാണ്​ രാജ്യത്തെ നിയന്ത്രണങ്ങളിൽ എറ്റവും അധികം ദുരിതം അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ്​ പറഞ്ഞു.

നേരത്തെ, കോൺഗ്രസ്​ പ്രസിഡൻറ്​ സോണിയാഗാന്ധി പാർട്ടിയിൽ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പൗരൻമാർക്ക്​ വാതിൽപടിയിൽ ഭക്ഷണം എത്തിക്കുമെന്ന്​ അമരീന്ദർ സിങ്​ പറഞ്ഞിരുന്നു. മരുന്ന്​ ​-മെഡിക്കൽ വസ്​തുക്കൾ തുടങ്ങിയവയുടെ വിതരണവും ഉറപ്പ്​ വരുത്തിയിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Punjab CM announces door-to-door distribution of 10 lakh ration packets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.