ഭാര്യയുടെ മാനസിക പീഡനം കാരണം 21 കിലോ കുറഞ്ഞു; യുവാവിന്​ വിവാഹ മോചനം അനുവദിച്ച്​ കോടതി

ഭാര്യയുടെ 'മാനസിക പീഡനം' കാരണം 21 കിലോഗ്രാം ശരീരഭാരം നഷ്ടപ്പെ​െട്ടന്ന്​ വാദിച്ച ഭിന്നശേഷിക്കാരന്​​ വിവാഹമോചനം അനുവദിച്ച്​ പഞ്ചാബ്​-ഹരിയാന ഹൈക്കോടതി. നേരത്തേ വിവാഹമോചനം അനുവദിച്ച ഹിസാർ കുടുംബ കോടതിയുടെ തീരുമാനം പഞ്ചാബ്-ഹരിയാന ഹൈക്കോടതി ശരിവക്കുകയായിരുന്നു. ഭാര്യയുടെ മാനസിക പീഡനത്തി​െൻറ പേരിൽ യുവാവാണ്​ വിവാഹമോചന കേസ് ഫയൽ ചെയ്​തത്​.


ഹിസാറിൽ നിന്നുള്ള ദമ്പതികൾ​ 2012 ഏപ്രിലിലാണ്​ വിവാഹിതരായത്​. 50 ശതമാനം കേഴ്​വിക്കുറവുള്ള യുവാവ്​ ബാങ്കിൽ ജോലി ചെയ്യുന്നയാളാണ്​. ഭാര്യ ഹിസാറിലെ സ്വകാര്യ സ്​കൂളിൽ അധ്യാപികയാണ്. ഇവർക്ക്​ ഒരു മകളുമുണ്ട്​. ജീവിതത്തിലെ കടുത്ത സംഘർഷംകാരണം ത​െൻറ ഭാരം 74 കിലോഗ്രാമിൽ നിന്ന് 53 ആയി കുറഞ്ഞതായി യുവാവ്​ ആരോപിച്ചിരുന്നു. ഭാര്യ വേഗത്തിൽ പ്രകോപിതയാകുമെന്നും അമിതമായി ചിലവഴിക്കുന്നയാളാണെന്നും അദ്ദേഹം ഹരജിയിൽ പറഞ്ഞു. നിസ്സാര കാര്യങ്ങളെച്ചൊല്ലി ഭാര്യ വഴക്കുണ്ടാക്കാറുണ്ടെന്നും യുവാവ്​ ആരോപിച്ചു.ആരോപണം നിഷേധിച്ച യുവതി, വിവാഹംകഴിഞ്ഞ്​ ആറുമാസത്തിനുശേഷം ഭർത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തി​െൻറ പേരിൽ ത​െന്ന പീഡിപ്പിക്കാൻ ആരംഭിച്ചതായി വാദിച്ചു.

ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിനുശേഷം യുവതിയുടെ ഉന്നത പഠനത്തിന് പണം നൽകുകയായിരുന്നുവെന്നുമായിരുന്നു എതിർഭാഗത്തി​െൻറ വാദം. 2016ൽ യുവതി ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചുവെന്നും ഇവർ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ വ്യാജ പരാതികൾ സമർപ്പിച്ചതായും ഹൈക്കോടതി കണ്ടെത്തി. യുവതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് റിതു ബഹ്രി, ജസ്റ്റിസ് അർച്ചന പുരി എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. 

Tags:    
News Summary - Punjab and Haryana HC grants divorce to man who lost 21kg due to 'mental cruelty' of wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.