മകനും ​പേരക്കുട്ടിയും ചേർന്ന് സ്ത്രീയെ കൊന്ന് മുറിച്ച് കഷണങ്ങളാക്കി നദിയിലെറിഞ്ഞു

62കാരിയുടെ ശരീരഭാഗങ്ങൾനദിയിൽ തള്ളിയ ചാക്കിൽ നിറച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെയും ചെറുമകനെയും അറസ്റ്റ് ചെയ്ത് പൂനെ പൊലീസ്. സ്ത്രീയുടെ മകൻ സന്ദീപ് ഗെയ്‌ക്‌വാദും ചെറുമകൻ സാഹിലും ആണ് പ്രതികൾ. ഉഷ ഗെയ്‌ക്‌വാദ് എന്ന സ്ത്രീയാണ് ​കൊലക്ക് ഇരയായത്. തന്റെ വീട്ടിൽനിന്ന് ഒഴിവാകണമെന്ന് ഉഷ മകനോടും പേരക്കുട്ടിയോടും പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ​കൊല നടത്തിയത്. കൊലക്ക് ശേഷം ആഗസ്റ്റ് അഞ്ചിന് സാഹിലും സന്ദീപും ഉഷ ഗെയ്‌ക്‌വാദിനെ കാണാനില്ലെന്ന് മുധ്വ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സന്ദീപിനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യലിൽ കേശവ് നഗർ പ്രദേശത്തെ വീടും സ്വർണാഭരണങ്ങളും അമ്മയുടെ ഉടമസ്ഥതയിലുള്ളതിനാൽ അത് ലഭ്യമാക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു എന്ന് പ്രതികൾ വെളിപ്പെടുത്തി. പ്രതികൾ നൽകിയ വിവരമനുസരിച്ച് സാഹിൽ അമ്മൂമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇലക്‌ട്രിക് കട്ടർ മെഷീൻ വാങ്ങി തെളിവ് നശിപ്പിക്കാൻ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് നദിയിലേക്ക് വലിച്ചെറിഞ്ഞു.

Tags:    
News Summary - Pune Woman Killed By Son, Grandson, Mutilated Body Dumped In River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.