ഭാര്യയെയും എട്ടുവയസുകാരനായ മകനെയും കൊന്ന് സോഫ്റ്റ് വെയർ എഞ്ചിനീയർ ജീവനൊടുക്കി

പുനെ: ഭാര്യയെയും എട്ടുവയസുകാരനായ മകനെയും കൊന്ന് സോഫ്റ്റ് ​വെയർ എഞ്ചിനീയർ ജീവനൊടുക്കി. പുനെയിലെ അനുധ് മേഖലയിലാണ് സംഭവം. സുദീപ്തോ ഗാംഗുലി, ഭാര്യ പ്രിയങ്ക, മകൻ തനിഷ്‍ക എന്നിവരാണ് മരിച്ചത്.

സുദീപ്തോയുടെ ബംഗളൂരുവിലുള്ള സഹോദരൻ ഇവരെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സുഹൃത്തിനെ വിളിച്ച് അ​ന്വേഷിക്കാൻ ആവശ്യപ്പെട്ടതായിരുന്നു. അതുപ്രകാരം സുഹൃത്ത് വീട്ടിലെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയിട്ടതായാണ് കണ്ടത്. തുടർന്ന് ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ ദമ്പതികളുടെ ഫോണിന്റെ ലൊക്കേഷൻ പരശോധിച്ച പൊലീസ് അവ ഫ്ലാറ്റിൽ ​തന്നെയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സുദീപ്തോയെ തൂങ്ങി മരിച്ച നിലയിലും ഭാര്യയെയും കുഞ്ഞിനെയും മുഖത്ത് പോളിത്തീൻ കവർ കെട്ടിയിട്ട നിലയിലുമാണ് കണ്ടത്. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സോഫ്റ്റ് വെയർ കമ്പനിയിലെ ജോലി രാജിവെച്ച ശേഷം സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു സുദീപ്തോ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Pune Techie Kills Wife And 8-Year-Old Son, Dies By Suicide Later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.