പുണെ കൊലക്കേസ്; വിവാഹ ഷോപ്പിങിനെന്ന പേരിൽ സിയ ഗോയൽ പ്രതിശ്രുത വരനിൽ നിന്നും ഒരു കോടി രൂപ വാങ്ങി കാമുകന് നൽകി

പൂണെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തുന്നതിനു മുമ്പ് പ്രതിശ്രുത വധുവായ സിയ ഗോയൽ വിവാഹ ഷോപ്പിങിനെന്നു പറഞ്ഞ് ഒരു കോടി രൂപ കൈപ്പറ്റിയതായി പൊലീസ് വെളിപ്പെടുത്തി. പ്രതികളായ സിയ ഗോയലും കാമുകൻ ചേതൻ ചൗദരിയും ചേർന്ന് ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്.

കൊലപാതകവും ശേഷമുള്ള സിയയുടെയും കാമുകന്‍റെയും ഭാവി ജീവിതവും ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി കേതൻ അഗർവാളിൽ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയതായും പിന്നീട് പണം കാമുകനായ ചേതൻ ചൗദരിക്ക് കൈമാറിയതായുമാണ് ആരോപണം.

ട്രെക്കിങ്ങിനിടെ സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണാണ് കേതൻ മരിച്ചതെന്നാണ് പൊലീസും കുടുംബാംഗങ്ങളും ആദ്യം കരുതിയത്. പിന്നീട് ബന്ധുക്കളുടെ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

കൊലപാതകത്തിൽ സംശയം തോന്നാതിരിക്കാൻ മൂന്ന് വർഷം താൻ അവിവാഹിതയായി തുടരുമെന്നാണ് സിയ കാമുകനോട് പറഞ്ഞത്. ആ ഇടവേളയിൽ കാമുകനായ ചേതൻ ചൗദരിക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാനാണ് കേതൻ അഗർവാളിന്‍റെ കയ്യിൽ നിന്നും പണം വാങ്ങിയത്.

Tags:    
News Summary - Pune murder case: Siya Goyal took Rs 1 crore from fiancé and gave it to her lover in the name of wedding shopping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.