Posted On
date_range Updated On
date_range പുൽവാമയിൽ സൈനിക പേട്രാളിനുനേരെ ആക്രമണം
ശ്രീനഗർ: ജമ്മു^കശ്മീരിലെ പുൽവാമ ജില്ലയിൽ സൈനികസംഘത്തിനുനേരെ തീവ്രവാദി ആക്രമണം. ത്രാലിനടുത്ത സൈമൂഹ് ഗ്രാമത്തിൽ പട്രോളിങ് നടത്തുകയായിരുന്ന 42 രാഷ്ട്രീയ റൈഫിൾസ് സംഘത്തിനുനേരെ വെള്ളിയാഴ്ച രാത്രി ഒമ്പേതാടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഇതേതുടർന്ന് തിരിച്ചടിച്ച സൈന്യം തീവ്രവാദികൾ തമ്പടിച്ച മേഖല വളഞ്ഞിട്ടുണ്ട്. കൂടുതൽ സൈനികരുടെ സഹായത്തോടെ പ്രത്യാക്രമണം ശക്തമാക്കിയതായും തീവ്രവാദികൾ മേഖലയിൽ കുടുങ്ങിയിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. രാത്രി വൈകിയും ഏറ്റുമുട്ടൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.