പുൽവാമ ഭീകരാക്രമണം: 18 ഹുറിയത്ത്​ നേതാക്കളുടെ സുരക്ഷ പിൻവലിച്ചു

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തി​​െൻറ പശ്​ചാത്തലത്തിൽ 18 ഹുറിയത്ത്​ നേതാക്കളുടെ കൂടി സുരക്ഷ പിൻവലിച്ച്​ ജമ്മ ുകശ്​മീർ ഭരണകൂടം. അഞ്ച്​ വിഘടനവാദികളുടെ സുരക്ഷ പിൻവലിച്ചതിന്​ പിന്നാലെയാണ്​ ജമ്മുകശ്​മീർ ഭരണകൂടത്തി​​െൻറ പ ുതിയ നടപടി. ഇതിനൊപ്പം 155 രാഷ്​ട്രീയ നേതാക്കളുടെയും സുരക്ഷയും പിൻവലിച്ചിട്ടുണ്ട്​. കശ്​മീർ മുൻ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തിയോട്​ അടുത്ത നിൽക്കുന്ന ചിലരും ഇൗ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്​.

സയീദ്​ അലി ഷാ ഗിലാനി, അഗാ സയിദ്​ മോസ്​വി, മുഹമ്മദ്​ അബ്ബാസ്​ അൻസാരി, യാസീൻ മാലിക്​, സലീം ഗിലാനി, ഷാഹിദ്​ ഉൽ ഇസ്​ലാം, സഫർ അക്​ബർ ബാത്ത്​ നയിം അഹമ്മദ്​ ഖാൻ, മുക്​താർ അഹമ്മദ്​ വാസ, ഫറുഖ്​ അഹമ്മദ്​ കിച്ച്​ലു, മസറൂർ അബ്ബാസ്​ അൻസാരി, അഗ സയീദ്​ അബ്​ദുൽ ഹുസൈൻ, അബ്​ദുൽ ഗാനി ഷാ, മുഹദ്​ മുഷ്​താഖ്​ ഭട്ട്​ തുടങ്ങിയവരുടെ സുരക്ഷയാണ്​ പിൻവലിച്ചിരിക്കുന്നത്​.

സംസ്ഥാന ചീഫ്​ സെക്രട്ടറി സുബ്രമണ്യ​​െൻറ അധ്യക്ഷതയിൽ ചേർന്ന്​ യോഗമാണ്​ ഹുറിയത്ത്​ നേതാക്കളുടെ സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്​. നേരത്തെ 40 ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടർന്ന്​ വിഘടനവാദി നേതാക്കളുടെ സുരക്ഷയിൽ പുന:പരിശോധന നടത്തുമെന്ന്​ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Pulwama terror attack: Jammu & Kashmir government withdraws security of 18 Hurriyat leaders-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.