പുൽവാമ ആക്രമണം: ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന്​ പ്രധാനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്​ടപ്പെട്ട ജവാൻമാർക്ക്​ ആദരാഞ്​ജലി അർപ്പിച്ച്​ പ് രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തി​​െൻറ സുരക്ഷക്കായി ജീവത്യാഗം ചെയ്​തവരെ ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് ​ പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു.

‘‘കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജീവിതം സമർപ്പിച്ച വ്യക്തികളായിരുന്നു അവർ. ഇന്ത്യ അവരുടെ രക്തസാക്ഷിത്വം ഒരിക്കലും മറക്കുകയില്ല’ - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ആഭ്യന്തരമന്ത്രി അമിത്​ ഷായും പുൽവാമ രക്തസാക്ഷികൾക്ക്​ ആദരാഞ്​ജലികളർപ്പിച്ചു. ‘‘പുൽവാമ ആക്രമണത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ മാതൃരാജ്യത്തി​​െൻറ പരമാധികാരത്തിനും സമഗ്രതക്കുമായി ജീവത്യാഗം ചെയ്ത ധീര ജവാൻമാരോടും കുടുംബങ്ങളോടും ഇന്ത്യ എന്നേക്കും കടപ്പെട്ടിരിക്കും’’- എന്നായിരുന്നു​ അമിത്​ ഷായുടെ ട്വീറ്റ്​.

Tags:    
News Summary - Pulwama attack - Prime minister Narendra Modi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.