Posted On
date_range Updated On
date_range പുതുച്ചേരിയിൽ ലോക്ഡൗൺ നീട്ടി
പുതുച്ചേരി: പുതുച്ചേരിയിൽ ലോക്ഡൗൺ 14 വരെ നീട്ടി. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയാണ് ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടിയത്.
പ്രദേശത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയത്.അതെ സമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചു വരെ മദ്യ ഷോപ്പുകൾക്ക് തുറക്കാൻ അനുമതി നൽകി.
കഴിഞ്ഞ ദിവസം കോവിഡ് ബാധിതരുടെ എണ്ണത്തിൽ 1000 ൽ താഴെയായി കുറഞ്ഞിരുന്നു. ഞായറാഴ്ച 640 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചവരിൽ 90.9 ശതമാനം പേരും രോഗമുക്തരായതായി ആരോഗ്യവകുപ്പ് അവകാശപ്പെട്ടു. 6.9 ശതമാനമാണ് കോവിഡ് പോസിറ്റീവിറ്റി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.