ന്യൂഡൽഹി: വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിന് രജിസ്ട്രേഷനടക്കമുള്ള ചട്ടക്കൂടുകൾ തയാറാക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി.
ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾ പലയിടത്തും കൊലപാതകവും മാനഭംഗവും നടത്തുന്നതായ പരാതികൾ വർധിക്കുന്നതിനെ തുടർന്നാണ് അഭിഭാഷകയായ മമത റാണി ഹരജി നൽകിയത്. ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കൂടെ താമസിച്ചിരുന്ന അഫ്താബ് അമീൻ പുണെവാല കൊലപ്പെടുത്തിയെന്ന ആക്ഷേപവും ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. പരസ്പരമുള്ള വിവരങ്ങൾ പങ്കാളികൾക്ക് അറിയാൻ സംവിധാനമുണ്ടാക്കണം.
കുറ്റകൃത്യങ്ങളിലുൾപ്പെട്ടിട്ടുണ്ടോ, വിവാഹം കഴിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ സർക്കാർ ശേഖരിക്കണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.