ഇ.പി.എഫ് പലിശനിരക്ക് 8.65 ശതമാനം

ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തിൽ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് അംഗങ്ങൾക്ക് നിക്ഷേപത്തിന് 8.65 ശതമാനം പലിശ ലഭിക്കുമെന്ന് തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‍വാര്‍. രാജ്യത്തെ ആറ് കോടിയിലേറെ ഇ.പി.എഫ് അംഗങ്ങൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

8.65 ശതമാനം പലിശ നൽകാൻ ഇ.പി.എഫ്.ഒയുടെ ഉന്നതാധികാര സമിതി കഴിഞ്ഞ ഫെബ്രുവരിയിൽ അനുമതി നൽകിയിരുന്നു. ഇത് തൊഴിൽ മന്ത്രാലയത്തിന്‍റെ അനുമതിക്ക് വിട്ടിരുന്നു.

2017-18 സാമ്പത്തിക വർഷത്തിൽ 8.55 ശതമാനമായിരുന്നു ഇ.പി.എഫ് പലിശനിരക്ക്.

Tags:    
News Summary - Provident Fund Subscribers To Get 8.65% Interest For 2018-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.