Posted On
date_range Updated On
date_range 10ലക്ഷത്തിനു മുകളിൽ പി.എഫ് പിൻവലിക്കാൻ ഒാൺലൈൻ അപേക്ഷ നിർബന്ധം
ന്യൂഡൽഹി: പത്തു ലക്ഷം രൂപക്കു മുകളിൽ പ്രൊവിഡൻറ് ഫണ്ട് പിൻവലിക്കണമെങ്കിൽ ഒാൺലൈനായി അപേക്ഷിക്കണമെന്ന് എംപ്ലോയിസ് പ്രൊവിഡൻറ് ഫണ്ട് ബോർഡ്. നിലവിൽ വിരമിക്കുേമ്പാഴും ജോലി വിട്ടുപോകുേമ്പാഴും പി.എഫുമായി ബന്ധപ്പെട്ടുണ്ടാകുന്ന െക്ലയിമുകൾക്ക് അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടു നൽകുന്ന രീതിയാണുള്ളത്.
ഒാൺലൈൻ വഴി അപേക്ഷ നൽകാതെ 10 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ലെന്ന് സെൻട്രൽ പ്രെവിഡൻറ് ഫണ്ട് കമ്മീഷണർ അറിയിച്ചു. അഞ്ചു ലക്ഷത്തിൽ കൂടുതൽ ഫണ്ട് തിരിച്ചെടുക്കുന്നവർക്കും ഇൗ സേവനം ഉപയോഗിക്കാം.
പി.എഫ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിച്ചവർക്ക് ഒാൺലൈൻ വഴി ഫണ്ട് പിൻവലിക്കൽ കൂടുതൽ എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.