മൗണ്ട് അബുവിന്റെ പേരുമാറ്റാൻ നീക്കം; പ്രതിഷേധം

ജയ്പൂർ: രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബുവിന്റെ പേര് ‘അബുരാജ് തീർഥ്’ എന്നാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. പേര് മാറ്റുന്നതിനൊപ്പം തുറന്ന സ്ഥലത്ത് മാംസവും മദ്യവും കഴിക്കുന്നത് നിരോധിക്കുന്നതും പരിഗണനയിലാണ്. ഇത് വിനോദസഞ്ചാരികളുടെ വരവിനെയും അതുവഴി പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന വിമർശനവുമായി നാട്ടുകാർ രംഗത്തെത്തി.

മൗണ്ട് അബു ഹോട്ടൽ അസോസിയേഷൻ, ലഘു വ്യാപാർ സംഘ് അടക്കം 23 സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. പേര് മാറ്റാനുള്ള നിർദേശം കഴിഞ്ഞ ഒക്ടോബറിൽ നഗര പരിഷത്തിന്റെ ബോർഡ് മീറ്റിങ്ങിൽ പാസാക്കി സംസ്ഥാന സർക്കാറിന്റെ പരിഗണനക്ക് അയച്ചതാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഭരണകക്ഷിയിലെ നിരവധി എം.എൽ.എമാർ മുഖ്യമന്ത്രി ഭജൻലാൽ ശർമക്ക് കത്തെഴുതിയിരുന്നു.

Tags:    
News Summary - Protests erupt over move to rename Mount Abu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.