കശ്മീരിൽ സർക്കാർ ജോലിക്കായി പ്രവേശന പരീക്ഷ നടത്താൻ കരിമ്പട്ടികയിലുൾപ്പെട്ട കമ്പനി; പ്രതിഷേധവുമായി ഉദ്യോഗാർഥികൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ സർക്കാർ ജോലിക്കായുള്ള പരീക്ഷ നടത്തുന്നതിന് കരിമ്പട്ടികയിലുൾപ്പെട്ട കമ്പനിക്ക് അനുമതി നൽകിയതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാർഥികൾ. പരീക്ഷകൾ ശരിയായ രീതിയിൽ നടത്തണമെന്നും സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തിന്‍റെ ഭാഗമായി ജമ്മുവിലെ റോഡ് ഉപരോധിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി വീശുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അപ്ടെക്ക് കമ്പനിക്കാണ് ജമ്മു കശ്മീർ ഭരണകൂടം സർക്കാർ ജോലിയിലേക്കുള്ള പ്രവേശന പരീക്ഷ നടത്താൻ അനുമതി നൽകിയത്. നേരത്തെ, റിക്രൂട്ട്മെന്‍റിൽ കൃത്രിമം നടത്തിയതിന് കോടതി കമ്പനിക്ക് പിഴ ചുമത്തിയിരുന്നു.

ജമ്മു കശ്മീർ സർവീസ് സെലക്ഷൻ ബോർഡിനും കമ്പനിക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ കാമ്പയിനുകളും നടന്നിരുന്നു. ഉദ്യോഗാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. 

Tags:    
News Summary - Protesting Job Aspirants Lathicharged, Detained During Jammu Road Blockade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.