Posted On
date_range Updated On
date_range ജലന്ധർ എൽ.പി.യു ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; വൻ പ്രതിഷേധം
ജലന്ധർ: കോളജ് കാമ്പസിൽ വിദ്യാർഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ ജലന്ധറിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിൽ (എൽ.പി.യു) വൻ വിദ്യാർഥി പ്രതിഷേധം. രാത്രി മുഴുവൻ കാമ്പസിൽ പ്രതിഷേധിച്ച വിദ്യാർഥികൾ ആത്മഹത്യയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
10 ദിവസത്തിനിടെ കാമ്പസിലുണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇതെന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിദ്യാർഥികൾ ആരോപിച്ചു. ഇക്കാര്യം അധികൃതർ പുറത്തുവരാതെ സൂക്ഷിച്ചുവെന്നും ഇവർ പറയുന്നു.
ഇന്നലെ വിദ്യാർഥി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു.
അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് എൽ.പി.യു പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.