ജഗ്ഗി വാസുദേവിന്‍റെ ഇഷ യോഗ കേന്ദ്രത്തിലെ ശിവരാത്രി പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കുന്നതിൽ പ്രതിഷേധം

കോയമ്പത്തൂർ: സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷ യോഗ സെന്‍ററിൽ മഹാശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കുന്നതിൽ പ്രതിഷേധം. തന്തൈ പെരിയാർ ദ്രാവിഡ കഴകം, സി.പി.എം, സി.പി.ഐ, വി.സി.കെ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് തപാലിൽ കത്തുകൾ അയച്ചു.

ആദിവാസികളുടെ ഭൂമി ഇഷ യോഗ കേന്ദ്രം തട്ടിയെടുത്തതായി പ്രതിഷേധക്കാർ ആരോപിച്ചു. ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആവാസവ്യവസ്ഥയും ജലസംഭരണികളും തകർത്തതായും, പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചാണ് വെള്ളിയാങ്കിരിയിലെ യോഗ കേന്ദ്രം ക്യാമ്പസ് സ്ഥാപിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ദുരൂഹമായ മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്നും ജഗ്ഗി വാസുദേവിനെതിരെ നിരവധി പരാതികളുണ്ടെന്നും ഇവർ പറയുന്നു. മഹാശിവരാത്രി പരിപാടിയിൽ പങ്കെടുക്കരുതെന്ന് രാഷ്ട്രപതിയോട് അഭ്യർഥിച്ചതായി തന്തൈ പെരിയാർ ദ്രാവിഡ കഴകം നേതാവ് കെ. രാമകൃഷ്ണൻ പറഞ്ഞു. 

Tags:    
News Summary - Protest against President Murmu's visit to Isha Yoga Centre in Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.