ചെന്നൈ: പ്രതിശ്രുത വധുവിെന കാണാൻ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ സോഫ്റ്റ്വയർ എഞ്ചിനീയർ രഘുപതി കന്ദസാമി എന്ന രഘു അപകടത്തിൽ പെട്ട് മരിച്ചു. രഘു യാത്ര ചെയ്ത ബൈക്ക് റോഡിൽ നിയമവിരുദ്ധമായി സ്ഥാപിച്ച വലിയ കമാനത്തിലിടിച്ച് മറിയുകയും ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി മരിക്കുകയുമായിരുന്നു.
ഭരണകക്ഷിയായ എ.െഎ.എ.ഡി.എം.കെ, നടനും മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആറിെൻറ ജന്മശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി സ്ഥാപിച്ച ഭീമൻ കമാനത്തിലാണ് രഘുവിെൻറ ബൈക്കിടിച്ചത്. ഞായറാഴ്ച അമേരിക്കയിലേക്ക് മടങ്ങി പോവാനിരുന്നതായിരുന്നു രഘു. വലിയ കമാനത്തിെൻറ റോഡിലേക്ക് തള്ളിയിരിക്കുന്ന ഭാഗത്ത് തട്ടിയാണ് രഘു തെറിച്ച് വീണതെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രഘു മരിച്ച സ്ഥലത്തുള്ള റോഡിൽ 'ഹു കിൽഡ് രഘു' എന്ന് വലിയ അക്ഷരത്തിൽ വെള്ള പെയിൻറ് കൊണ്ട് പ്രതിഷേധക്കാർ എഴുതിയിട്ടുണ്ട്. പൊതുപ്രവർത്തകരും സമൂഹത്തിലെ മറ്റ് പ്രമുഖരും സർക്കാറിനെയും പൊലീസിനെയും കുറ്റപ്പെടുത്തി രംഗത്ത് വരികയും ചെയ്തു.
കോയമ്പത്തൂരിൽ നിയമവിരുദ്ധമായി സർക്കാർ സ്ഥാപിച്ച എല്ലാ കമാനങ്ങളും നീക്കം ചെയ്യണമെന്ന് ഡി.എം.കെ വർകിങ് പ്രസിഡൻറ് എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവന് വില കൊടുക്കാത്ത സർക്കാറിന് അധികകാലം സുഖമമായി ഭരിക്കാൻ സാധിക്കുകയില്ലെന്നും അധികാരവും യശസ്സും ഉയർത്താൻ വേണ്ടി മനുഷ്യജീവൻ ബലി കൊടുക്കുന്ന ഒരു ഭരണവ്യവസ്ഥയും നിലനിൽക്കില്ലെന്നും നടൻ കമൽഹാസൻ ട്വീറ്റ് ചെയ്തു.
നിയവിരുദ്ധമായി സ്ഥാപിച്ച എല്ലാ കമാനങ്ങളും നീക്കം ചെയ്യാൻ കോയമ്പത്തൂർ കോർപറേഷൻ കമീഷണർ ശനിയാഴ്ച ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.