ദൂരദർശനിലെ വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു

ന്യൂഡൽഹി: ദൂരദർശനിലെ ആദ്യകാല ഇംഗ്ലീഷ് വാർത്താ അവതാരകയായിരുന്നു ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 30 വർഷത്തോളം അവർ ദൂരദർശനിൽ ജോലി ചെയ്തിട്ടുണ്ട്. 1971ലാണ് ഗീതാഞ്ജലി അയ്യർ ദൂരദർശനിലെത്തുന്നത്. നാല് തവണ മികച്ച വാർത്താ അവതാരകക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

1989ൽ ഇന്ദിര ഗാന്ധി പ്രിയദർശനി അവാർഡും കരസ്ഥമാക്കി. വേൾഡ് വൈഡ് ഫണ്ടിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ ലോറെന്റോ കോളജിലാണ് ബിരുദം പൂർത്തിയാക്കിയത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഡിപ്ലോമ പഠനവും പൂർത്തിയാക്കി.

വാർത്താ അവതാരകയായി പേരെടുത്തതിന് ശേഷം കോർപ്പറേറ്റ് കമ്യൂണിക്കേഷൻ, ഗവൺമെന്റ് ലെസൺ, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ശേഖർ അയ്യർ, റുസ്തം അയ്യർ എന്നിവരാണ് മക്കൾ.

Tags:    
News Summary - Prominent TV presenter Gitanjali Aiyar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.