പൗരത്വ പ്രതിഷേധം: ഡൽഹിയിൽ നിരോധനാജ്ഞ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത്​ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ശക്​തമാകുന്നതിനിടെ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ച്​ ഡൽഹി പൊലീസ്​. മൻഡി ഹൗസിലും സമീപ പ്രദേശങ്ങളിലും നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങളുണ്ടാവുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ്​ നിരോധനാജ്ഞ.

ഡെപ്യൂട്ടി ​െപാലീസ്​ കമീഷണർ ഐഷ്​ സിംഗാളാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ച വിവരം അറിയിച്ചത്​. ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ലെന്നും കാര്യങ്ങൾ ഇപ്പോൾ പൊലീസ്​ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡൽഹിയിലെ ഷാഹിൻബാഗിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്​.

മൻഡി ഹൗസിന്​ ചുറ്റും പ്രതിഷേധകാർ​ എത്തി തുടങ്ങിയിട്ടുണ്ട്​. തിങ്കളാഴ്​ചയും ഡൽഹിയിൽ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഉത്തർപ്രദേശ്​ ഭവൻ, അസം ഭവൻ എന്നിവക്ക്​ മുന്നിൽ നിന്ന്​ നൂറുകണക്കിന്​ പ്രതിഷേധക്കാരെയാണ് ഡൽഹി ​പൊലീസ്​​ അറസ്​റ്റ്​ ചെയ്​തത്​​.

Tags:    
News Summary - Prohibitory orders in central Delhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.