ന്യൂഡൽഹി: അശോക യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റ് അക്കാദമിക സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനം മാത്രമല്ല, അദ്ദേഹം തങ്ങളെ പഠിപ്പിച്ച തത്ത്വങ്ങൾക്കെതിരുമാണെന്ന് വിദ്യാർഥികൾ. മഹ്മൂദാബാദിന്റെ അറസ്റ്റ് തെറ്റാണെന്നും അടിയന്തരമായി വിട്ടയക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മഹ്മൂദാബാദ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ പേരിൽ ഹരിയാന പൊലീസാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. എന്നാൽ, തത്ത്വാധിഷ്ഠിതമായി പ്രവർത്തിക്കുന്ന പ്രഫസർ അലി ഖാൻ മഹ്മൂദാബാദ് അക്കാദമിക വിശാരദനും മികച്ച പ്രഭാഷകനും സ്നേഹനിധിയായ ഗുരുവുമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. അറസ്റ്റിനെതിരെ കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.