ഉത്തര്‍പ്രദേശിലെ കോവിഡ് പരിശോധന സംവിധാനം കാര്യക്ഷമമല്ലെന്ന്​ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന സംവിധാനം ഒട്ടും കാര്യക്ഷമമല്ലെന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട് ടറി പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരിൽ അഞ്ച്​ പേരുടെ പരിശോധന ഫലം വന്നത്​ അവരുടെ മര ണത്തിന്​ ശേഷമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘സംസ്​ഥാനത്ത്​ കോവിഡ്​ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ആവ ശ്യപ്പെട്ട്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഞാൻ കത്ത് നല്‍കിയിരുന്നു. യു.പിയിൽ മരിച്ചവരിൽ അഞ്ച്​ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച പരിശോധനാ ഫലം വന്നത്​ അവരുടെ മരണത്തിന്​ ശേഷമാണ്​. പരിശോധനാ സംവിധാനങ്ങൾ വളരെ മോശമാണ്​. പരിശോധന സംവിധാനം വേഗമുള്ളതും മികച്ചതും ആവണം. പരമാവധി പരിശോധനകൾ നടത്തിയെങ്കിൽ മാത്രമേ യഥാർഥ ചിത്രം വ്യക്​തമാകൂ’ -പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

ഏപ്രില്‍ 10നാണ് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കത്ത് നല്‍കിയത്. കൊറോണക്കെതിരായ യുദ്ധത്തിൽ രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യാത്യസങ്ങൾ മാറ്റി നിർത്തി ഒരുമിച്ച്​ പ്രയത്​നിക്കാം എന്ന്​ അവർ ചൂണ്ടികാട്ടിയിരുന്നു.

Tags:    
News Summary - priyanka points up government on covid test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.