Posted On
date_range Updated On
date_range നാം ഗാന്ധിയുടെ നാട്ടുകാരാണ്; സംയമനം പാലിക്കണമെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സംയമനത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി. സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാം മഹാത്മാ ഗാന്ധിയുടെ നാട്ടുകാരാണ്. സമാധാനത്തിന്‍റെയും അഹിംസയുടെയും തത്വങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ് -പ്രിയങ്ക ട്വീറ്റിൽ പറഞ്ഞു.
വിധി എന്തായാലും സംയമനം പാലിക്കണമെന്ന് മറ്റൊരു ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു. ഐക്യത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നും പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു.
ये महात्मा गांधी का देश है। अमन और अहिंसा के संदेश पर क़ायम रहना हमारा कर्तव्य है।
— Priyanka Gandhi Vadra (@priyankagandhi) November 9, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.