Posted On
date_range Updated On
date_range ഗുജറാത്തിൽ സ്വകാര്യ പരിശീലന വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു
അംറേലി: ഗുജറാത്തിലെ അംറേലിയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. അംറേലിയിലെ ശാസ്ത്രി നഗറിലാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രെയിനി പൈലറ്റ് അനികേത് മഹാജന് ജീവൻ നഷ്ടമായി.
ഉച്ചക്ക് 12.52നായിരുന്നു അപകടം. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം ജനവാസമേഖലയിൽ തകർന്നു വീണ് തീ പിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അംറേലിയിലെ വിഷൻ ഫ്ലൈയിങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.
ഏപ്രിൽ ഒന്നിന് മെഹ്സാനിലെ ഉചർപി ഗ്രാമത്തിലുണ്ടായ വിമാനാപകടത്തിൽ വനിത പൈലറ്റിന് പരിക്കേറ്റിരുന്നു. നദിക്ക് സമീപം വിമാനം തകർന്നു വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.