ബംഗളൂരുവിലെ ഡിപ്പോയിൽ തീപ്പിടിത്തം; 10 ബസുകൾ കത്തിനശിച്ചു

ബംഗളൂരു: വീരഭദ്രനഗറിലെ സ്വകാര്യ ബസ് ഡിപ്പോയിൽ തീപ്പിടിത്തം. നിർത്തിയിട്ട പത്തോളം ബസുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. തീയണക്കാൻ ശ്രമം തുടരുകയാണ്.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ പാർക്കിങ് യാർഡിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.


പാർക്കിങ് യാർഡിനോട് ചേർന്ന് ഗാരേജുണ്ട്. ഗാരേജിൽ നിന്നാണ് ആദ്യം തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. നിരവധി ബസുകൾക്ക് തീപ്പിടിത്തത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ബസ് ജീവനക്കാർ തന്നെയാണ് തീ കണ്ടത്. 

Tags:    
News Summary - Private buses parked in a bus depot in Bengaluru's Veerabhadranagar catch fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.