ന്യൂഡൽഹി: തൂക്കുകയർ വിധിക്കപ്പെട്ട കുറ്റവാളി തടവറയിലിരുന്ന് എഴുതിയ കവിതകൾ അയാളുടെ ജീവൻ രക്ഷിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട ജ്ഞാനേശ്വർ ബോർക്കർ എഴുതിയ കവിതകൾ, അയാളുടെ പശ്ചാത്താപം പ്രതിഫലിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.
കുറ്റംചെയ്യുേമ്പാൾ 22 വയസ്സു മാത്രമുള്ള പ്രതി, 18 വർഷത്തെ തടവുജീവിതംകൊണ്ട് സാമൂഹികജീവിയായി മാറിയെന്നും നാഗരികനായെന്നും മനസ്സിലാക്കുന്നതായി കോടതി വിലയിരുത്തി. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വധശിക്ഷ ജീവപര്യന്തമാക്കി ഉത്തരവിട്ടത്.
ചെറുപ്രായത്തിൽ ചെയ്തുപോയ തെറ്റിലുള്ള പശ്ചാത്താപം പ്രതിയുടെ കവിതകളിലുണ്ടെന്നും ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, എം.ആർ. ഷാ എന്നിവരുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.