പ്രധാനമന്ത്രിയുടെ ഏകാധിപത്യം സാമ്പത്തിക രംഗത്തെ നശിപ്പിക്കുന്നു -ശിവസേന

മുംബൈ: പ്രധാനമന്ത്രിയിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്നതാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് മുഖ്യ കാരണമെന്ന് ശിവസേനയുടെ മുഖപത്രം ‘സാമ്ന’. ഓഹരി വിപണിയിലെ ഊഹക്കച്ചവടമായാണ് ബി.ജെ.പി സർക്കാർ സമ്പദ്​​രംഗത്തെയും കാണുന്നത്. ധനകാര്യമന്ത്രി, ധനകാര്യ സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർ, നിതി ആയോഗ് തുടങ്ങിയവരെയെല്ലാം പ്രധാനമന്ത്രി ത​​െൻറ നിയന്ത്രണത്തിലാക്കി സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങളെ അവഗണിക്കുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിര ഗാന്ധിയെയും കുറ്റപ്പെടുത്തി ബി.ജെ.പി സർക്കാറിന് തടിയൂരാനാകില്ല. വകുപ്പ് മന്ത്രിമാരെ റബർ സ്​റ്റാമ്പുകളാക്കി അധികാരം മൊത്തം പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കുന്നത് സാമ്പത്തിക രംഗത്തിന് നല്ലതല്ല. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട് എന്നത് അംഗീകരിക്കാൻപോലും പ്രധാനമന്ത്രി തയാറാകുന്നില്ല. സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമില്ല.

ഉള്ളിവില കിലോക്ക്​ 200 രൂപ കടക്കുമ്പോൾ ഉള്ളി കഴിക്കാറേയില്ല, അതുകൊണ്ട് തന്നോട് ചോദിക്കരുതെന്നാണ് രാജ്യത്തെ ധനമന്ത്രി പറയുന്നത്. നെഹ്റുവും പിന്മുറക്കാരും നാടിന് നേടിത്തന്നതെല്ലാം വിറ്റൊഴിക്കുകയാണ് ബി.ജെ.പി സർക്കാർ -സാമ്ന എഴുതി. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ‘ഇന്ത്യ ടുഡേ’യിൽ എഴുതിയ ലേഖനത്തെ ശരിവെച്ചാണ് ‘സാമ്​ന’യുടെ മുഖപ്രസംഗം.

Tags:    
News Summary - prime minister's Dictatorship destroys the nation; samna -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.