ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 22 ന് ആരും അയോധ്യയിലേക്ക് വരേണ്ടെന്നും പകരം വീടുകളിൽ ദീപം തെളിയിച്ചാൽ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ച് ആളുകളെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ, അവർ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ''ഒതു ഭക്തരെന്ന നിലയിൽ രാമന് ഒരു പ്രശ്നവും നമ്മൾ ഉണ്ടാക്കി വെക്കരുത്. ജനുവരി 23മുതൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ക്ഷേത്രത്തിലേക്ക് വരാം. രാമക്ഷേത്രം എക്കാലത്തേക്കും അവിടെ ഉണ്ടായിരിക്കും.''-മോദി പറഞ്ഞു.
ജനുവരി 22 ന് എല്ലാ ഇന്ത്യക്കാരും അവരുടെ വീട്ടിൽ ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനുവരി 14 മുതൽ രാജ്യത്തെ തീർഥാടന കേന്ദ്രങ്ങളിൽ ശുചിത്വ യജ്ഞം ആരംഭിക്കാനും പ്രധാനമന്ത്രി അഹ്വാനം ചെയ്തു.
ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനു എത്തിയ പ്രധാനമന്ത്രി, ഇതിനുശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് 8000 പ്രമുഖരെയാണ് ക്ഷണിച്ചിട്ടുള്ളത്. കൂടാതെ സൈറ്റിൽ പ്രവർത്തിക്കുന്ന 15ശതമാനം ആളുകൾക്കും പ്രവേശനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.