Posted On
date_range Updated On
date_range റമദാൻ വ്രതം അനുഷ്ഠിക്കുന്നവർക്ക് ആദരമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: റമദാൻ വ്രതം അനുഷ്ഠിക്കുന്ന വിശ്വാസികൾക്ക് ആദരം അർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനായി എല്ലാവരും ഒറ്റ മനസായി നിലകൊള്ളണം. റമദാൻ മാസത്തിൽ പ്രാർഥനക്കും ആത്മീയതക്കും ദാനധർമങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ അംഗീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. മുൻഗാമികൾ പകർന്നു നൽകിയ അനുഷ്ഠാനങ്ങൾ വഴി നമ്മൾ ഭാഗ്യവാന്മാരാണ്. ഇന്ത്യയുടെ നാനാത്വത്തിൽ അഭിമാനിക്കുന്നു. ഈ നാനാത്വമാണ് രാജ്യത്തിന്‍റെ ശക്തിയെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.