ന്യൂഡൽഹി; രാജ്യത്തെ സുപ്രധാന നേട്ടമായ ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന്‍റെ ഭാഗമായി പാലത്തിനു മുകളിലൂടെ ത്രിവർണ പതാക പിടിച്ച് നടക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു.
ജമ്മു കശ്മീരിനെ രാജ്യത്തെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലമാണ് ചെനാബ്. ഭൂചലനം, മാറിവരുന്ന കാലാവസ്ഥ ഇവയൊക്കെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. പാലം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നിർമാണത്തിന്‍റെ ഭാഗമായ എൻജിനീയർമാരുമായും മറ്റ് ജീവനക്കാരുമായും സംവദിച്ചു.
ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന പാലത്തിന് ഈഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരം കൂടുതലാണ്. മണിക്കൂറിൽ 266 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ അതിജീവിക്കാൻ പാലത്തിന് കഴിയും. ചെനാബ് പാലത്തിനൊപ്പം ശ്രീനഗറിനും ഖത്രക്കുമിടയിൽ രണ്ട് വന്ദേ ഭാരത് ട്രെയിൻ സർവീസുകളും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.