മാധ്യമപ്രവർത്തക​​​െൻറ അറസ്​റ്റ്​: ഡൽഹി പൊലീസ്​ നടപടിയെ അപലപിച്ച്​ പ്രസ് ക്ലബ് ഓഫ് ഇന്ത്യ


ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി വാർത്തകൾ റിപ്പോർട്ട്​ ചെയ്​തതിന്​ മാധ്യമപ്രവർത്തകനെ അറസ്​റ്റു ചെയ്​ത നടപടിയെ അപലപിച്ച്​ പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പി.സി.ഐ). 'സംശയാസ്പദമായ ട്രാക്ക് റെക്കോർഡുള്ള' മാധ്യമപ്രവർത്തകൻ എന്നാരോപിച്ച്​ ഫ്രീലാൻസ് ജേർണലിസ്റ്റ് രാജീവ് ശർമയെ സെപ്​തംബർ 14ന്​ ഡൽഹി സ്പെഷ്യൽ പൊലീസ്​ സെൽ​ അറസ്​റ്റു ചെയ്​തിരുന്നു. ഡൽഹി പൊലീസ്​ നിരവധി തവണ ചാരവൃത്തി ആരോപിച്ച്​ മാധ്യമപ്രവർത്തകരെ വേട്ടയാടിയിട്ടുണ്ടെന്നും പിന്നീടിതെല്ലാം വ്യാജമാണെന്ന്​ തെളിയിക്കപ്പെട്ടതാണെന്നും പ്രസ്​ ക്ലബ്​ പ്രസ്​താവനയിലൂടെ വിമർശിച്ചു.

രണ്ട്​ വിദേശപൗരൻമാർ ഉൾപ്പെടെുന്ന ഒരു 'ചാരസംഘത്തി​െൻറ' ഭാഗമാമെന്ന്​ ആരോപിച്ചാണ്​ രാജീവ്​ ശർമയെ അറസ്​റ്റ്​ ചെയ്​തത്​ എന്നാണ്​ ഡൽഹി പൊലീസ് വെള്ളിയാഴ്ച അറിയിച്ചത്. ക്ലാസിഫൈഡ് പ്രതിരോധ രേഖകൾ ഇയാളുടെ പക്കലുണ്ടെന്നും ചൈനക്ക്​ വേണ്ടി ചാരപ്പണി നടത്തിയെന്നും ആരോപണമുയർന്നിരുന്നു.

ദീർഘകാലമായി സ്വതന്ത്ര പത്രപ്രവർത്തകനും പി.സി.ഐ അംഗവുമായ രാജീവ് ശർമയുടെ അറസ്​റ്റ്​ വാർത്ത നടുക്കമുണ്ടാക്കി. സംശയാസ്പദമായ ട്രാക്ക് റെക്കോർഡ് എന്നാരോപിച്ചാണ്​ അറസ്​റ്റ്​. പൊതുവേ, ഡൽഹി പൊലീസി​െൻറ റെ​ക്കോർഡുകൾ ഒട്ടും നല്ലതല്ല. പൊലീസ്​ മാധ്യമങ്ങൾക്ക്​ നൽകിയ പ്രസ്​താവനകൾ അടിസ്ഥാനമാക്കി നോക്കു​േമ്പാൾ, പൊലീസ്​ നടപടി ഉന്നതരുടെ ഇടപെടലിന്​ വഴങ്ങിയാണെന്നതിൽ സംശയമില്ല. അല്ലെങ്കിൽ ഗൂഢമായ ഏതോ പ്രേരണയിൽ നിന്നോ അവ്യക്തമോ സംശയാസ്പദമായ ഏതോ പരിഗണനയിൽ നിന്നോ ആകാം - പ്രസ്​ ക്ലബ്​ ഓഫ്​ ഇന്ത്യ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിദേശ സുരക്ഷാ ഏജൻസികൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന പേരിൽ നേരത്തെ അറസ്റ്റിലായ മാധ്യമപ്രവർത്തകരുടെ രണ്ട് കേസുകളിലും തെറ്റായ പൊലീസ്​ നടപടിയാണെന്ന്​ തെളിഞ്ഞിട്ടുള്ളതാണെന്നും പി.സി.ഐ പ്രസ്​താവനയിൽ പറഞ്ഞു.

2002 ൽ കശ്മീരിലെ സൈനിക നീക്കങ്ങൾ നിരീക്ഷിച്ചുവെന്നാരോപിച്ച് കശ്മീർ ടൈംസിലെ മുതിർന്ന പത്രപ്രവർത്തകനായ ഇഫ്തികർ ഗീലാനി അറസ്റ്റിലായിരുന്നു. ഏഴുമാസം അദ്ദേഹത്തെ തിഹാർ ജയിലിൽ അടച്ചു. ജയിലിനുള്ളിൽ നിരവധി തവണ അദ്ദേഹം മറ്റ് തടവുകാരുടെ പീഡനത്തിനിരയായി. പിന്നീട്​ കരസേനയുടെ രഹസ്യാന്വേഷണ വിഭാഗം ഗീലാനിക്കെതിരെ ചുമത്തപ്പെട്ടത്​ വ്യാജകേസാണെന്ന്​ കണ്ടെത്തി. പൊലീസി​െൻറ നുണകൾ തെളിഞ്ഞതോടെ ഗീലാനിയെ മോചിപ്പിക്കേണ്ടിവന്നു. കേസിൽ മജിസ്​ട്രേറ്റ്​ കാര്യമായി ഇടപെട്ടില്ലെന്ന കാര്യവും പുറത്തുവന്നു.

ഇസ്രായേൽ നയതന്ത്ര ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ടതിന്​ ശേഷം, ഇറാനിലെ വാർത്താ ഏജൻസിയായ ഐ.ആർ‌.എൻ.‌എക്ക്​ വേണ്ടി വാർത്ത എഴുതിയ പത്രപ്രവർത്തകനും അറസ്​റ്റ്​ ചെയ്യപ്പെട്ടു. അദ്ദേഹത്തി​െൻറ കുടുംബത്തെയും പാലായനം ചെയ്യ​ിക്കാനുള്ള ശ്രമമാണ്​ നടന്നത്​. ഒടുവിൽ കേസ് മുഴുവൻ വ്യാജമാണെന്ന്​ തെളിയുകയും പത്രപ്രവർത്തകനെ മോചിപ്പിക്കുകയും ചെയ്​തു. ഭരണകൂടത്തിനെതിരായി നിന്ന ജെ‌.എൻ.‌യു, ജാമിഅ വിദ്യായാർഥികളെയും അധ്യാപകരെയും ഡൽഹി പൊലീസ്​ പലവകുപ്പ്​ ചുമത്തി അറസ്​റ്റ്​ ചെയ്​തെന്നും പി‌.സി‌.ഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ശർമയുടെ ആറ് ദിവസത്തെ പൊലീസ് റിമാൻഡിൽ ഖേദമുണ്ടെന്നും ഇൻറർനെറ്റിലെ പബ്ലിക്​ ഡൊമെയ്​നിലുള്ള വിവരങ്ങൾ ശേഖരിച്ചാകാം അദ്ദേഹം നയന്ത്രപരമായ കാര്യങ്ങളെക്കുറിച്ച് വാർത്ത എഴുതിയിട്ടുണ്ടാവുക എന്നും പി.സി.ഐ വ്യക്തമാക്കി.

നിരവധി ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി പ്രതിരോധ, വിദേശകാര്യ വാർത്തകളും ലേഖനങ്ങളുമെഴുതിയ ശർമയെ അറസ്​റ്റ്​ ചെയ്​തതായി ശനിയാഴ്​ചയാണ്​ ഡൽഹി പൊലീസ്​ അറിയിച്ചത്​. രാജീവ് ശർമ ചൈനീസ് ഇൻറലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നാണ്​ ഡൽഹി ​െപാലീസ് വാദം. അതിർത്തിയിലെ ഇന്ത്യയുടെ സൈനിക തന്ത്രങ്ങളെക്കുറിച്ചും സേനാവിന്യാസത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് രാജീവ് ശർമ കൈമാറിയതെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഡി.സി.പി. സഞ്ജീവ് കുമാർ യാദവ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാർത്തകളാണ് രാജീവ് ശർമ്മ കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യയിലെ ചില മാധ്യമങ്ങൾക്ക് വേണ്ടിയും ചൈനയിലെ ഗ്ലോബൽ ടൈംസിന് വേണ്ടിയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ എഴുതിയിരുന്നു. 2016ലാണ്​ ഇദ്ദേഹം ചൈനീസ്​ ഇൻറലിജൻസുമായി ബന്ധപ്പെടുന്നതെന്നും ഒന്നര വർഷത്തിനിടെ വാർത്തകൾ കൈമാറി 40 ലക്ഷത്തോളം രൂപ കൈപറ്റിയെന്നും ഓരോ വിവരങ്ങൾക്കും 1000 യു.എസ്. ഡോളർ വീതമായിരുന്നു പ്രതിഫലം വാങ്ങിയിരുന്നതെന്നും പൊലീസ്​ പറഞ്ഞിരുന്നു. വിവരങ്ങൾ കൈമാറിയതിന് ചൈനീസ് യുവതിയിലൂടെയാണ് രാജീവ് ശർമക്ക്​ പണം ലഭിച്ചിരുന്നത്. ഇവരെയും കൂട്ടാളിയായ നേപ്പാൾ പൗരനെയും ഡൽഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചില ഷെൽ കമ്പനികളിലൂടെയാണ് വലിയതോതിൽ പണം കൈമാറിയിരുന്നതെന്നുമാണ്​ പൊലീസ്​ വാദം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.