ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ഇനി മുതൽ 'കേരളം'. എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ പാസാക്കിയ ബില്ലിലാണ് ഇപ്പോൾ രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്.
ഇതോടെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ നിലവിലുപയോഗിക്കുന്ന 'കേരള' എന്നതിന് പകരം 'കേരളം' എന്ന് തന്നെയാകും ഇനി ഉപയോഗിക്കുക. രാഷ്ട്രപതിയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക രേഖകളിലും ഈ പേരുമാറ്റം പ്രതിഫലിക്കും.
ഇതിന്റെ ഭാഗമായി സർക്കാർ രേഖകൾ, മറ്റ് ഔദ്യോഗിക സംവിധാനങ്ങൾ, നാമഫലകങ്ങൾ (സൈൻബോർഡുകൾ) എന്നിവയിലെല്ലാം ഘട്ടംഘട്ടമായി പുതിയ പേര് ഉൾപ്പെടുത്താനാണ് തീരുമാനം. ഭരണഘടനാപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതോടെയാണ് സംസ്ഥാനത്തിന്റെ ചിരകാല ആവശ്യം യാഥാർത്ഥ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.