Posted On
date_range Updated On
date_range ഗർഭിണികൾക്കും ഇനി മുതൽ കോവിഡ് കുത്തിവെപ്പ്
ന്യൂഡൽഹി : രാജ്യത്തെ ഗർഭിണികൾക്കും ഇനിമുതൽ കോവിഡ് കുത്തിവെപ്പ് എടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിൻ വഴി രജിസ്റ്റർ ചെയ്യുകയോ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പ് എടുക്കുകയോ ചെയ്യാം. ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രതിരോധ കുത്തിവെപ്പിന്റെ ദേശീയ ഉപദേശക സമിതിയയുടെ ശിപാർശയനുസരിച്ചാണ് ഗർഭിണികളെ കൂടി കുത്തിവെപ്പ് യജ്ഞത്തിൽ പങ്കാളികളാക്കുന്നത്. ഗർഭിണിയായിരിക്കെ കോവിഡ് ബാധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ഗർഭിണികൾക്ക് കുടെ വാക്സിൻ നൽകാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.