പ്രസവശേഷം റൂമിലേക്ക് മടങ്ങവേ ആശുപത്രിയുടെ ലിഫ്റ്റ് തകർന്ന് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

മീററ്റ്: ഉത്തർ പ്രദേശിലെ മീററ്റിൽ ആശുപത്രിയിലെ ലിഫ്റ്റ് തകർന്ന് യുവതിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ശാസ്ത്രി നഗറിലെ ക്യാപിറ്റൽ ഹോസ്പിറ്റലിലാണ് അപകടം.

പ്രസവശേഷം പരിചാരകർക്കൊപ്പം താഴത്തെ നിലയിലുള്ള റൂമിലേക്ക് മടങ്ങവേയാണ് ലിഫ്റ്റിന്റെ ബെൽറ്റ് പൊട്ടി തകർന്ന് വീണത്. അപകടമുണ്ടായി 45 മിനിറ്റിന് ശേഷം ലിഫ്റ്റിന്റെ വാതിൽ തകര്‍ത്താണ് ഇവരെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു.

സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആശുപത്രി അടിച്ചുതകർത്തു. പൊലീസ് സ്ഥലത്തെത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.



Tags:    
News Summary - Pregnant Woman Dies Of Broken Neck As Lift Falls At Meerut Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.