ന്യൂഡൽഹി: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശിതരൂരിനെതിരെ വിമർശനവുമായി പാർട്ട് നേതാവ് മാണിക്യം ടാഗോർ. പാർട്ടിയിൽ ശശി തരൂരുമായി ബന്ധപ്പെട്ട് ഭിന്നിപ്പ് ശക്തമാകുന്നതിന്റെ സൂചനകൾ നൽകുന്നതാണ് ടാഗോറിന്റെ പ്രസ്താവന.
പറക്കാൻ അനുമതി ചോദിക്കരുത്. അവർക്ക് പറക്കാൻ അനുമതിയുടെ ആവശ്യമില്ല. എന്നാൽ, വേട്ടക്കിറങ്ങുന്ന കഴുകൻമാരുള്ള ആകാശത്ത് പറക്കുമ്പോൾ സൂക്ഷിക്കണം. വേട്ടക്കാർ ദേശസ്നേഹം തൂവലുകളായി അണിഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
തന്റെ മോദി വാഴ്ത്തലിനെ രൂക്ഷഭാഷയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരിഹസിച്ചതിന് പിന്നാലെ ശശി തരൂർ പ്രതീകാത്മകമായ പ്രതികരണവുമായി രംഗത്ത്. ‘പറക്കാൻ അനുമതി ചോദിക്കേണ്ട, ചിറകുകൾ നിന്റേതാണ്, ആകാശം ആരുടേതുമല്ല’ എന്ന അടിക്കുറിപ്പോടെ പറന്നുപോകാനിരിക്കുന്ന പക്ഷിയുടെ ചിത്രം പങ്കുവെച്ചായിരുന്നു തരൂരിന്റെ സമൂഹമാധ്യമ പോസ്റ്റ്.
പാർട്ടി നിലപാടിന് വിരുദ്ധമായി നിരന്തരം മോദിയെ വാഴ്ത്തി ശശി തരൂർ ബി.ജെ.പിയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ‘എക്സി’ൽ തരൂരിന്റെ പോസ്റ്റ്. നിരന്തരം പാർട്ടി നിലപാട് തള്ളി മോദിയെ പുകഴ്ത്തുന്ന തരൂർ ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം ‘ദ ഹിന്ദു’ പത്രത്തിലെഴുതിയ ലേഖനത്തില്‍ മോദിയെ പ്രശംസിച്ചതിനെ കുറിച്ചായിരുന്നു ബുധനാഴ്ച രാവിലെ ഇന്ദിര ഭവനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെ ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.