എൻ.ആർ.സിയെ ജെ.ഡി.യു പിന്തുണക്കില്ല -പ്രശാന്ത്​ കിഷോർ

ന്യൂഡൽഹി: പാർലമ​െൻറിൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചെങ്കിലും ​ദേശീയ പൗരത്വ രജിസ്​റ്ററിനെ ജെ.ഡി.യു പിന്തുണക്കില്ലെന്ന്​ പാർട്ടി നേതാവും രാഷ്​ട്രീയ നയവിദഗ്​ധനുമായ പ്രശാന്ത്​ കിഷോർ വ്യക്​തമാക്കി. ഇക്കാര്യം ബീഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറുമായി ചർച്ച ചെയ്​തിട്ടുണ്ടെന്നും ഇതേ നിലപാട്​ തന്നെയാണ്​ അദ്ദേഹത്തിനുള്ളതെന്നും എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ പ്രശാന്ത്​ വ്യക്​തമാക്കി. ഇത്​ എന്തുകൊണ്ട്​ നിതീഷ്​ കുമാർ പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്ന ചോദ്യത്തിന്​ അദ്ദേഹം റാലി നടത്തുകയാണ്​ അത്​ പൂർത്തിയായാലുടൻ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്നും പ്രശാന്ത്​ കിഷോർ കൂട്ടിച്ചേർത്തു.

ബീഹാറിൽ എൻ.ആർ.സി നടപ്പാക്കേണ്ട സാഹചര്യമില്ല. രാജ്യത്ത്​ എൻ.ആർ.സി നടപ്പാക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 11 സംസ്ഥാനങ്ങൾ ഇതിനകം എൻ.ആർ.സിക്കെതിരെ രംഗത്ത്​ വന്നിട്ടുണ്ട്​. സംസ്ഥാന സർക്കാറി​​െൻറ സഹായമില്ലാതെ എങ്ങനെയാണ്​ പൗരത്വ രജിസ്​റ്റർ തയ്യാറാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ കേന്ദ്രത്തിന്​ എന്ത്​ ചെയ്യാനാവും. സർക്കാറിനെ പിരിച്ചു വിട്ടാൽ ആറ്​ മാസം കഴിഞ്ഞ്​ തെരഞ്ഞെടുപ്പ്​ നടത്തുകയും അതേ പാർട്ടി തിരിച്ച്​ വരികയും ചെയ്​തു കേന്ദ്രം എന്ത്​ ചെയ്യുമെന്നും പ്രശാന്ത്​ കിഷോർ ചോദിച്ചു. പൗരത്വ ഭേദഗതി ബില്ലിനെ പാർലമ​െൻറിൽ ജെ.ഡി.യു അനുകൂലിച്ച്​ വോട്ട്​ ചെയ്​തിരുന്നു.

Tags:    
News Summary - Prashant Kishor statement on NRC-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.