പ്രശാന്ത്​ ഭൂഷണി​െൻറ ട്വീറ്റ്​ വിവാദത്തിൽ; ബി.ജെ.പി പരാതി നൽകി

ന്യൂഡൽഹി: യു.പിയിൽ കമിതാക്കളെ പിടികൂടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏർെപ്പടുത്തിയ ‘ആൻറി റോമിേയാ സ്ക്വാഡി’നെതിരെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണി​െൻറ ട്വീറ്റ് വിവാദത്തിൽ. പൊലീസി​െൻറ സ്ക്വാഡിന് വില്യം ഷേക്സ്പിയറുടെ കഥാപാത്രമായ റോമിയോയുടെ പേര് നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. റോമിയോ ഒരു സ്ത്രീയെ മാത്രമായിരുന്നു പ്രേമിച്ചിരുന്നതെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷൺ, ആൻറി കൃഷ്ണ സ്ക്വാഡ് എന്ന് വിളിക്കാൻ ആദിത്യനാഥ് ധൈര്യപ്പെടുമോ എന്നും ട്വിറ്ററിൽ ചോദിച്ചു. ട്വീറ്റിലെ മറ്റ് ചില വാചകങ്ങൾ ഭഗവാൻ കൃഷ്ണനെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബി.ജെ.പി പൊലീസിൽ പരാതി നൽകി. ഡൽഹിയിലെ പാർട്ടി വക്താവ് തജീന്ദർ പാൽ സിങ് ബഗ്ഗയാണ് തിലക്മാർഗ് സ്േറ്റഷനിൽ പരാതി നൽകിയത്. ഹിന്ദു സമുദായത്തെ അവഹേളിക്കാൻ  ബോധപൂർവം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു.  

ഹിന്ദുക്കളെ അപമാനിക്കുന്നതാണ് പ്രശാന്ത് ഭൂഷണി​െൻറ ട്വീറ്റെന്ന് നിരവധി പേർ പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങളുയർന്നതോെട വിശദീകരണവും നൽകി. യു.പി സർക്കാറി​െൻറ നടപടിയെയാണ് വിമർശിച്ചതെന്നും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അേദ്ദഹം ട്വിറ്ററിൽ കുറിച്ചു.
എന്നാൽ, തങ്ങൾ പരാതി െകാടുത്ത ശേഷം പ്രശാന്ത് ഭൂഷൺ വിശദീകരണവുമായി രംഗത്തുവരുകയായിരുന്നെന്ന് തജീന്ദർ പാൽ സിങ് ബഗ്ഗ പ്രതികരിച്ചു. കേസ് പിൻവലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Prashant Bhushan jumps into anti-Romeo squad row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.