'അവർ കെജ്​രിവാളിനെയും ​േതടിയെത്തി; അപ്പോൾ അദ്ദേഹം നിലവിളിക്കുകയാണ്'; പരിഹാസവുമായി പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: കശ്​മീരി​ന്‍റെ പ്രത്യേക അവകാശം റദ്ദാക്കിയ മോദി സർക്കാർ നടപടി അന്ന്​ സ്വാഗതം ചെയ്​ത ആം ആദ്​മി പാർട്ടി നേതാവ്​ അരവിന്ദ് കെജ്​രിവാൾ, ഇപ്പോൾ ഡൽഹിയുടെ അധികാരം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നതി​ൽ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസം.

അയോധ്യ യാത്രയും ദേശഭക്​തി സിലബസുമായി ബി.ജെ.പിയെ വെല്ലാൻ നോക്കിയ കെജ്​രിവാളിനെ തേടി ഇപ്പോൾ അവരെത്തിയെന്നും അപ്പോഴദ്ദേഹം നിലവിളിക്കുകയാണെന്നും ആം ആദ്​മി പാർട്ടി സ്​ഥാപകരിലൊരാളായ അഡ്വ. പ്രശാന്ത്​ ഭൂഷൺ ട്വീറ്റ്​ ചെയ്​തു. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ പട്ടികയിലും വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവേളയിലും കെജ്​രിവാൾ നിശബ്​ദത പാലിച്ചതും ഭൂഷൺ ചോദ്യം ചെയ്​തു.

'' ചിലപ്പോൾ ചിലതൊക്കെ തിരിഞ്ഞുകൊത്തും. അവർ ആദ്യം കശ്​മീരിനെ തേടി വന്നു. അദ്ദേഹം അത്​ സ്വാഗതം ചെയ്​തു. പിന്നീട്​ അവർ സി.എ.എയും എൻ.ആർ.സിയും ഡൽഹി കലാപവുമായി വന്നു. അദ്ദേഹം നിശബ്​ദത പാലിച്ചു. അയോധ്യ യാത്രയും ദേശഭക്​തി സിലബസും കൊണ്ട്​ ബി.ജെ.പിയെ വെല്ലാൻ നോക്കി.ഇ​േപ്പാൾ അദ്ദേഹത്തെ തേടി അവരെത്തി. ഇപ്പോൾ അദ്ദേഹം നിലവിളിച്ചുകൊണ്ടിരിക്കുകയാണ്​'' പ്രശാന്ത്​ ഭൂഷൺ ട്വീറ്റിൽ പറഞ്ഞു​.

ഇപ്പോൾ അമിത്​ ഷാ ഡൽഹിക്ക്​ ''സമാധാനവും വികസനവും'' കൊണ്ടുവരു​േമ്പാൾ അത്​ ഡൽഹിക്കാരോടുളള അവഹേളനമാണെന്ന്​ പറയുകയാണെന്നും മുതിർന്ന മാധ്യമ പ്രവർത്തക സ്വാതി ചതുർവേദി പരിഹസിച്ചു.  

Tags:    
News Summary - Prashant Bhushan against arvind kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.