കോൺഗ്രസ്​ പ്രതിസന്ധി നേരിട്ട്​ മുമ്പും തിരിച്ചുവന്നിട്ടുണ്ടെന്ന്​ പ്രണബ്​

ന്യൂഡൽഹി: കോൺഗ്രസ്​ മുമ്പും പ്രതിസന്ധി നേരിട്ടിട്ടുണ്ടെന്നും ​അന്നും പാർട്ടി ശക്​തമായി തിരിച്ചുവന്നിട്ടുണ്ടെന്നും മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജി. കോൺഗ്രസിന്​ സ്വയം ഉയിർത്തെഴ​ുന്നേൽക്കാനുള്ള കഴിവുണ്ടെന്നും ഇന്ത്യ ടുഡേ ചാനൽ കൺസൽട്ടിങ്​ എഡിറ്റർ രജ്​ദീപ്​ സർദേശായിക്ക്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജനകീയ അടിത്തറയുള്ള കോൺഗ്രസ്​ ഒരു വിഭാഗത്തി​​െൻറ മാത്രം സംഘടനയല്ല. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്​  അഭിപ്രായ വ്യത്യാസം എങ്ങനെ പരിഹരിക്കണമെന്ന്​ ഇരുവർക്കും അറിയാമെന്ന്​ പ്രണബ്​ മറുപടി നൽകി. രാജ്യത്തിന്​ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്​ഘടനയാണുള്ളത്​. എല്ലാ സർക്കാറുകളും വെല്ലുവിളി നേരിടേണ്ടിവരും. സാമ്പത്തിക വളർച്ചയുണ്ടാകു​േമ്പാൾ പ്രശ്​നങ്ങളും സ്വാഭാവികമാണെന്ന്​ മുൻ രാഷ്​ട്രപതി പറഞ്ഞു. രാഷ്​ട്രപതി സ്​ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ്​ പ്രണബ്​ ഒരു ചാനലിന്​ അഭിമുഖം നൽകുന്നത്​. 

Tags:    
News Summary - pranab mukherjee -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.