ജനാധിപത്യ രീതികൾ പാലിച്ച് കൊണ്ട് സർക്കാർ രൂപീകരിക്കും -പ്രകാശ് ജാവദേക്കർ

ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരണത്തിന് വേണ്ട നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പിയും. ബി.ജെ.പി നേതാക്കളായ പ്രകാശ് ജാവദേക്കറും ധർമേന്ദ്ര പ്രധാനും ബംഗളൂരുവിലെ ബി.ജെ.പി ഒാഫീസിലെത്തി. ജനാധിപത്യ രീതികൾ പാലിച്ച് കൊണ്ട് സർക്കാർ രൂപീകരിക്കുമെന്ന് പ്രകാശ് ജാവദേക്കർ മാധ്യമങ്ങളെ അറിയിച്ചു. നേരത്തെ പരസ്പരം പോരടിച്ച പാർട്ടിയാണ് ഇപ്പോൾ ഒന്നിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 

ബി.ജെ.പി തന്നെ കർണാടകയിൽ സർക്കാർ രൂപകരിക്കുമെന്നും ഇന്ന് വീണ്ടും ഗവർണറെ കാണുമെന്നും ബി.എസ് യെദ്യൂരപ്പ അറിയിച്ചു. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷമാകും ഗവർണറെ കാണുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുഴുവൻ എം.എൽ.എമാരും എത്തിയില്ലെന്ന് റിപ്പോർട്ടുണ്ട്. 44 എം.എൽ.എമാർ മാത്രമാണ് യോഗത്തിനെത്തിയത്. 


 

Tags:    
News Summary - Prakash Javadekar on BJP Governement Formation-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.