Posted On
date_range Updated On
date_range പ്രകാശ് അംേബദ്കറും ഉവൈസിയും വഴിപിരിഞ്ഞു
മുംബൈ: പ്രകാശ് അംേബദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡിയിൽനിന്ന് അസദുദ്ദീൻ ഉവൈസിയു ടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ്) വഴിപിരിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെ ടുപ്പിന് തൊട്ടുമുമ്പ് രൂപപ്പെട്ട സഖ്യം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലിയാണ് തകരുന്നത്. 288 മണ്ഡലങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്.
ഇവയിൽ എട്ട് സീറ്റുകളിൽ അധികം മജ്ലിസിന് നൽകാനാകില്ലെന്ന് അഗാഡി വ്യക്തമാക്കി. സിറ്റിങ് എം.എൽ.എമാരുള്ള ഒൗറംഗാബാദ്, ബൈഖുള മണ്ഡലങ്ങളും മജ്ലിസിന് നൽകില്ല. ഇതോടെ വഴിപിരിയുകയാണെന്ന് മഹാരാഷ്ട്രയിൽനിന്നുള മജ്ലിസ് എം.പി ഇംതിയാസ് ജലീൽ അറിയിച്ചു. 2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിൽ ഒറ്റക്ക് മത്സരിച്ച മജ്ലിസ് രണ്ട് സീറ്റുകൾ നേടുകയും ഒമ്പതിടങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ നഗരസഭകളിലായി 150 ഒാളം നഗരസഭാംഗങ്ങളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.